തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി തങ്ങൾ
ഇന്ത്യ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ പ്രതീക്ഷകളും ചര്‍ച്ചയായി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളും നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ പ്രതീക്ഷകളും ചര്‍ച്ചയായെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മികച്ച കാഴ്ചപ്പാടുകളുള്ള ഭരണാധികാരിയും ഊര്‍ജ്ജസ്വലനായ നേതാവുമെന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം.
ഇന്ത്യയുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ രാജ്യത്ത് ഇൻഡ്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണ് തെലങ്കാനയിലെ ജനങ്ങളുടെ മോഹം. കേരളവും മതേതര കക്ഷികള്‍ക്ക് മാത്രം ജയിക്കാന്‍ കഴിയുന്ന മണ്ണാണെന്ന ആത്മവിശ്വാസം അദ്ദേഹത്തോട് പങ്കുവെച്ചു. കുറച്ചു നല്ല സമയം ഒന്നിച്ചു ചെലവഴിച്ചാണ് മടങ്ങിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Adjust Story Font
16