ക്രൈസ്‌തവ ദേവാലയങ്ങളിൽ കാവിക്കൊടി കെട്ടിയ സംഭവം; പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണിതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി
മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങളിൽ കുരിശുകളിൽ കാവിക്കൊടി കെട്ടിയ സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി. സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണ്. പള്ളികളുടെ മുകളിൽ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികൾ കാവിക്കൊടി കുരിശുകളിൽ കെട്ടിയത്.
തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അടിച്ചുമാറ്റിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണ് നടപടി. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് പ്രധാനമന്ത്രി നിർദ്ദേശം നൽകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16