Quantcast

കേന്ദ്ര സര്‍ക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; എട്ടാം ശമ്പള കമ്മീഷന് അനുമതി

ചെയർമാനെയും അംഗങ്ങളെയും ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Jan 2025 12:44 PM GMT

കേന്ദ്ര സര്‍ക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; എട്ടാം ശമ്പള കമ്മീഷന് അനുമതി
X

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും പരിഷ്‌കരിക്കാന്‍ എട്ടാം ശമ്പള കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷന്‍ രൂപവത്കരിക്കുന്നത്. 2026ലാണ് എട്ടാം ശമ്പളക്കമ്മീഷൻ നിലവിൽ വരുന്നത്.

ശ്രീഹരിക്കോട്ടയിൽ മൂന്നാമത്തെ വിക്ഷേപണ തറയ്ക്കും മന്ത്രിസഭ അനുമതി നൽകി. 3,985 കോടി രൂപയുടെ പദ്ധതി നാലുവർഷം കൊണ്ടായിരിക്കും പൂർത്തിയാക്കുക. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും ചെയർമാനെയും അംഗങ്ങളെയും ഉടൻ തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

TAGS :

Next Story