Quantcast

മധ്യപ്രദേശിൽ കോൺഗ്രസ് ചതിച്ചെന്നു സമാജ്‌വാദി പാർട്ടി; പൊട്ടിത്തെറിച്ചു അഖിലേഷ് യാദവ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റുപോലും നൽകാത്തതിനെ തുടർന്നാണ് എസ്പി പ്രതിഷേധവുമായി രംഗത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-21 01:40:45.0

Published:

21 Oct 2023 1:08 AM GMT

Samajwadi Party says Congress cheated in Madhya Pradesh
X

ലഖ്‌നൗ: മധ്യപ്രദേശിൽ കോൺഗ്രസ് ചതിച്ചെന്നു സമാജ്‌വാദി പാർട്ടി. ലോക്‌സഭാ തെരെഞ്ഞടുപ്പിൽ സഹകരിക്കുന്നതിനെ പറ്റി വീണ്ടും ആലോചിക്കേണ്ടി വരുമെന്ന് ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റുപോലും നൽകാത്തതിനെ തുടർന്നാണ് എസ്പി പ്രതിഷേധവുമായി രംഗത്തുവന്നത്.

എസ്പിയെ പാടെ ഒഴിവാക്കിയതിൽ കോൺഗ്രസിലെ മുൻ മുഖ്യമന്ത്രിമാരായ ദ്വിഗ് വിജയ് സിങ്, കമൽ നാഥ് എന്നിവരെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത് . മധ്യപ്രദേശിൽ പൂർണമായും തഴഞ്ഞ ശേഷം ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സീറ്റു ചർച്ചയുമായി വരേണ്ടെന്നാണ് അഖിലേഷിന്റെ നിലപാട്. 80 ലോക്‌സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ സമാജ്‌വാദിയുമായി സഹകരിക്കാതെ കോൺഗ്രസിന് നിലനിൽപ്പുണ്ടാകില്ല. അഖിലേന്ത്യ അധ്യക്ഷൻ ഭീഷണിയുമായി നേരിട്ട് ഇറങ്ങിയതോടെ ഒന്നോ രണ്ടോ സീറ്റെങ്കിലും അനുവദിക്കാമെന്ന നിലപാടിലേക്ക് കോൺഗ്രസിലെ ഒരു വിഭാഗം അയഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ എസ്പിയിലെ രാജേഷ് ശുക്ല വിജയിച്ച ബീജാവർ മണ്ഡലത്തിൽ അടക്കം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണു എസ്പി പൊട്ടിത്തെറിക്കാൻ കാരണം. കഴിഞ്ഞ തവണ അഞ്ച് ലക്ഷം വോട്ട് സമാഹരിച്ച തങ്ങളെ വിലകുറച്ചു കാണരുതെന്നാണ് എസ്പിയുടെ നിലപാട്. കരുത്തുള്ള സ്ഥലങ്ങളിൽ ഘടക കക്ഷികളെ ഒതുക്കുന്ന നിലപാടാണ് കോൺഗ്രസ് കാലാകാലങ്ങളായി സ്വീകരിക്കുന്നതെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു. തങ്ങളെ വിഡ്ഢികളാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അഖിലേഷ്, കോൺഗ്രസ് നേതാക്കൾക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടോ എന്ന് പോലും ചോദിച്ചു. മധ്യപ്രദേശിലെ ഒതുക്കലിന് ഉത്തർപ്രദേശിൽ തിരിച്ചടി നൽകുമെന്ന സൂചന കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.



Samajwadi Party says Congress cheated in Madhya Pradesh

TAGS :

Next Story