'രാജ്യത്ത് സാമ്പാർ മുന്നണി അനാവശ്യം'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ദക്ഷിണേന്ത്യയിൽ ബിജെപി ശക്തി പ്രാപിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പാർ മുന്നണി അനാവശ്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്ത് ബിജെപിക്ക് ബദൽ ഇല്ല. ഇത്തരമൊരു സഖ്യകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ല.
സഖ്യസർക്കാർ അധികാരത്തിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് ജനങ്ങൾക്ക് അറിയാമെന്നും മോദി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വിലപ്പെട്ട 30 വർഷമാണ് സഖ്യകക്ഷി സർക്കാരുകൾ കാരണം നഷ്ടമായത്. അഴിമതിയും സ്വജനപക്ഷപാതവുമായി സഖ്യകക്ഷി സർക്കാരിന്റെ കാലത്ത് ഇവിടെയുണ്ടായത്.
2024ലും കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും രാജ്യത്തിന് വേണ്ടി എന്ത് കടുത്ത തീരുമാനം എടുക്കാനും മടിയില്ല. പ്രധാനമന്ത്രി അവകാശപ്പെട്ടു. ജനങ്ങളുടെ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും നൽകുന്ന വാഗ്ദാനങ്ങൾ താൻ നടപ്പാക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബിജെപി ശക്തി പ്രാപിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ പഞ്ചായത്ത് തലം മുതൽ ബിജെപി വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. 18 സംസ്ഥാനങ്ങളിൽ ഭരിക്കുന്നത് ബിജെപിയാണ്. ആറിടത്ത് മുഖ്യപ്രതിപക്ഷം ബിജെപിയാണെന്നും മോദി കൂട്ടിച്ചേർത്തു.
Adjust Story Font
16