Quantcast

സ്വവർഗ വിവാഹം: ഹരജികളിൽ ഇന്നും വാദം തുടരും

സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ തവണ വാദത്തിനിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2023 1:26 AM GMT

Muslim reservation unconstitutional: Karnataka govt to SC
X

ഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികളിൽ സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും.സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ തവണ വാദത്തിനിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സമിതി അംഗങ്ങളെക്കുറിച്ച് സുപ്രിംകോടതിയെ കേന്ദ്രം ഇന്ന് അറിയിച്ചേക്കും.

ജോയിന്റ് ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയവയിൽ വിവാഹിതർക്കുള്ള അവകാശം സ്വവർഗ്ഗ പങ്കാളികൾക്കും നല്കാനാകുമോ എന്ന് സമിതി പഠിക്കും. സ്വവർഗ്ഗ പങ്കാളികൾക്ക് ചില അവകാശങ്ങൾ എങ്കിലും ഉറപ്പാക്കാനാണ് ശ്രമമെന്നും വിവാഹത്തിന് നിയമസാധുത കിട്ടിയില്ലെങ്കിലും ഇത് ആദ്യ പടിയാകുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വവർഗ വിവാഹത്തിന് എതിരായ നിലപാടാണ് കെ.സി.ബി.സി,ശബരിമല കർമ സമിതി എന്നീ സംഘടനകൾ കോടതിയെ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story