സ്വവർഗ വിവാഹം; പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതിയിൽ
തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡിന്‍റെ തീരുമാനം
സുപ്രിം കോടതി
ഡല്‍ഹി: സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതിയിൽ. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡിന്‍റെ തീരുമാനം.
തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നത്,ഹരജി മെൻഷൻ ചെയ്ത മുതിർന്ന അഭിഭാഷാകനായ മുകുൾ റോത്തഗിയുടെ ആവശ്യമായിരുന്നു . സ്വവർഗ വിവാഹം നിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽ പിഴവുകൾ ഉണ്ടെന്നാണ് ഹരജിക്കരുടെ വാദം . സാധാരണ പുനഃപരിശോധനാ ഹരജികൾ ചേംബറിൽ കേട്ട് തള്ളുകയാണ് പതിവ് . അപൂർവം കേസുകളിൽ മാത്രമാണ് തുറന്നകോടതിയിൽ വാദം അനുവദിക്കാറുള്ളത് . സ്വവർഗ രതി കുറ്റകരമല്ലാതാക്കിയ 2018 ലെ സുപ്രിംകോടതി വിധിയിൽ നിന്നും മുന്നോട്ട് പോക്കാണ് ഹരജിക്കാർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുകൂലമായിരുന്നില്ല. വിവാഹിതരായ സ്വവർഗ സ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുക , ഇൻഷുറൻസ് പോളിസികളിൽ നോമിനിയെ നിര്ദേശിക്കുക തുടങ്ങിയ നിയമവിധേയമായ ഒരു കാര്യങ്ങളും ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിക്കപ്പെട്ടിരുന്നത്.
Adjust Story Font
16