Quantcast

പാർലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിക്കാത്തത് സനാതന ജാതിവിവേചനത്തിന്റെ മികച്ച ഉദാഹരണം: ഉദയനിധി

"നിയമ നടപടി നേരിടാൻ സന്നദ്ധനാണ്"

MediaOne Logo

Web Desk

  • Published:

    6 Sep 2023 8:14 AM GMT

udayanidhi stalin supports AR Rahman
X

ചെന്നൈ: സനാതന ധർമത്തെ തുടച്ചുനീക്കേണ്ടതുണ്ടെന്ന പരാമർശത്തിൽ ഉറച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സാമൂഹിക തിന്മകൾക്കെല്ലാം കാരണം സനാതൻ തത്വശാസ്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ നിലവിലെ ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിടിവിയോടായിരുന്നു ഉദയനിധിയുടെ പ്രതികരണം.

'രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉദ്ഘാടന ദിവസത്തെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അതാണ് (സനാതന ധർമ വിഷയത്തിൽ) നിലവിലെ ഏറ്റവും മികച്ച ഉദാഹരണം. നിയമ നടപടി നേരിടാൻ സന്നദ്ധനാണ് എന്ന് ആദ്യ ദിവസം മുതൽ തന്നെ ഞാൻ പറയുന്നതാണ്' - എന്നായിരുന്നു ചോദ്യങ്ങളോട് സ്റ്റാലിന്റെ പ്രതികരണം.

ഉദയനിധിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നേരത്തെ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഗവർണർക്ക് കത്തയച്ചിരുന്നു. പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു.

അതിനിടെ, പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെയും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കുമെതിരെ യുപി പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.

TAGS :

Next Story