വാട്സാപ്പിന് കേന്ദ്ര സര്‍ക്കാരിന്‍റെ ബദല്‍; സന്ദേശ് ആപ്പ് വരുന്നു
പേഴ്‌സണൽ മെസേജിനും ഗ്രൂപ്പ് മെസേജുകൾക്കും വ്യത്യസ്ത ഫോർമാറ്റുകളിലുള്ള ഫയലുകൾ അയക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യുവാനും ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ ഉൾപ്പെടുത്താനും ' സന്ദേശ്' ആപ്പിലൂടെ സാധിക്കും.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ബദലായി പുതിയ മെസേജിങ് ആപ്പുമായി കേന്ദ്രസർക്കാർ. 'സന്ദേശ്' എന്നാണ് പുതിയ ആപ്പിന്റെ പേര്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വാട്‌സാപ്പിന് ഒരു ഇന്ത്യൻ ബദൽ അതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് 'സന്ദേശി' ൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കും. നിലവിൽ തെരഞ്ഞടുത്ത സർക്കാർ വകുപ്പുകൾ 'സന്ദേശ്' ആപ്പ് ഉപയോഗിക്കുന്നുണ്ട്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് കീഴിലുള്ള മെയ്റ്റ്‌വൈയാണ് ആപ്പ് നിർമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
'' സന്ദേശ് സുരക്ഷിതമായൊരു ഒരു ഓപ്പൺ സോഴ്‌സ്, ക്ലൗഡ് ഉൾക്കൊള്ളിച്ചിട്ടുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മെസേജിങ് ആപ്പാണ്''- അദ്ദേഹം പറഞ്ഞു. പേഴ്‌സണൽ മെസേജിനും ഗ്രൂപ്പ് മെസേജുകൾക്കും വ്യത്യസ്ത ഫോർമാറ്റുകളിലുള്ള ഫയലുകൾ അയക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യുവാനും ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ ഉൾപ്പെടുത്താനും ' സന്ദേശ്' ആപ്പിലൂടെ സാധിക്കും. നിലവിൽ സർക്കാർ വകുപ്പുകൾ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ നിർമിത ആപ്പുകൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണ് ' സന്ദേശ്' ആപ്പെന്ന് സർക്കാർ ഭാഷ്യം. അതേസമയം പുതിയ ഐടി നിയമത്തിന്റെ ഭാഗമായി കേന്ദ്രവും വിദേശ സമൂഹമാധ്യമങ്ങളും തമ്മിൽ തർക്കം നടക്കുമ്പോഴാണ് സന്ദേശിന്റെ വരവും.
Adjust Story Font
16