ഛത്തീസ്ഗഡിൽ ക്രൈസ്തവരുടെ പ്രാർഥനായോഗത്തിന് നേരെ സംഘ്പരിവാർ ആക്രമണം
മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം

റായിപൂർ: ഛത്തീസ്ഗഡിൽ ക്രൈസ്തവരുടെ പ്രാർഥനായോഗത്തിന് നേരെ സംഘ്പരിവാർ ആക്രമണം. ചർച്ച് ഓഫ് ഗോഡിന്റെ പരിപാടിക്കുനേരെ ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. അക്രമികൾ വാഹനങ്ങളും കസേരകളും അടിച്ചു തകർത്തു.
ഛത്തീസ്ഗഡിലെ റായ്‌പുരിൽ ഞായറാഴ്ചയാണ് ക്രൈസ്തവ വിഭാഗക്കാർക്ക് നേരെ സംഘ്പരിവാർ ആക്രമണമുണ്ടായത്. ടാട്ടിബന്ധിലുള്ള ചർച്ച് ഓഫ് ഗോഡിന്റെ പ്രാർഥന യോഗത്തിനിടെ ബജ്റംഗ് ദൽ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. വിശ്വാസികളുടെ കാറുകളും ബസ്സുകളും സംഘ്പരിവാർ അനുകൂലികൾ അടിച്ചു തകർത്തു. മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പിന്നാലെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അതേസമയം വിശ്വാസികളുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചർച്ച് ഓഫ് ഗോഡ് അധികൃതർക്കെതിരെ സംഘ്പരിവാർ സംഘടനകളും പരാതി നൽകിയിട്ടുണ്ട്.
വാർത്ത കാണാം:
Adjust Story Font
16