Quantcast

ആര് പറഞ്ഞു ലോക്‌സഭ ആകർഷകമല്ലെന്ന്? വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ

നിരവധി പേർ വിമർശന കമന്റുകൾ നൽകിയതോടെ തരൂർ ആ പോസ്റ്റ് എഡിറ്റ് ചെയ്ത് വിശദീകരണം നൽകി.

MediaOne Logo

Web Desk

  • Published:

    29 Nov 2021 9:16 AM GMT

ആര് പറഞ്ഞു ലോക്‌സഭ ആകർഷകമല്ലെന്ന്? വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ
X

പാർലമെന്റിൽ കാർഷിക നിയമം ഉൾപ്പടെ ചർച്ചയാകുന്നതിനിടെ വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ എംപി. ലോക്‌സഭയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് വനിതാ എംപിമാർക്ക് ഒപ്പമുള്ള ചിത്രമാണ് തരൂർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

' ലോക്‌സഭ ജോലി ചെയ്യാൻ ആകർഷണീയമായ സ്ഥലമല്ലെന്ന് ആര് പറഞ്ഞു?' എന്ന ക്യാപ്ഷനോട് കൂടിയാണ് തരൂർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നുള്ള എൻസിപി എംപി സുപ്രിയ സുലേ, അമരീന്ദർ സിങിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ എംപിയായ തമിഴാച്ചി തങ്കപാഢ്യൻ, ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ, തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയുമാണ് സെൽഫിയിൽ തരൂരിനൊപ്പമുള്ളത്.

എന്നാൽ പോസ്റ്റിന് താഴെ വിമർശനാത്മകമായ കമന്റുകളുമായി നിരവധിപേർ രംഗത്തെത്തി. ഇത്രമാത്രമല്ലോ സ്ത്രീ പങ്കാളിത്തം, തരൂരിന്റേത് വിവേചനമാണ് എന്നൊക്കെയാണ് കമന്റുകൾ.

നിരവധി പേർ വിമർശന കമന്റുകൾ നൽകിയതോടെ തരൂർ ആ പോസ്റ്റ് എഡിറ്റ് ചെയ്ത് വിശദീകരണം നൽകി. സെൽഫി വനിതാ എംപിമാർ മുൻകയ്യെടുത്ത് തമാശയായി എടുത്തതാണ്. അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും തരൂർ വ്യക്തമാക്കി. എന്നാൽ ഈ ഫോട്ടോ ചില ആളുകൾക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞതിൽ ക്ഷമ ചോദിക്കുന്നും. എന്നാൽ ജോലി സ്ഥലത്തെ സൗഹൃദ പ്രകടനത്തിന്റെ ഭാഗമായതിൽ താൻ സന്തോഷവാനാണ് എന്നും തരൂർ വിശദീകരിച്ചു.

TAGS :

Next Story