ആരാധനാലയ സംരക്ഷണ നിയമം: ഉവൈസിയുടെ ഹരജി ഫെബ്രുവരി 17ന് പരിഗണിക്കും
ഡിസംബർ 17നാണ് ഉവൈസി സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
Asaduddin Owaisi
ന്യൂഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഫെബ്രുവരി 17ന് പരിഗണിക്കും. ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശത്തിൽ 1947 ആഗസ്റ്റ് 15നുള്ള തൽസ്ഥിതി തുടരണമെന്നാണ് ആരാധനാലയ സംരക്ഷണ നിയമം പറയുന്നത്. വിഷയത്തിൽ സമർപ്പിക്കപ്പെട്ട മറ്റു ഹരജികൾക്കൊപ്പം ഉവൈസിയുടെ ഹരജിയും പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഡിസംബർ 17നാണ് ഉവൈസി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. മസ്ജിദുകളിൽ സർവേ നടത്തുന്നത് ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ വിഷയത്തിൽ സമർപ്പിക്കപ്പെടുന്ന ഹരജികളിൽ സുപ്രിംകോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ പരിഗണിക്കരുതെന്നും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും ഡിസംബർ 12ന് നിർദേശിച്ചിരുന്നു. ആരാധനാലയ സംരക്ഷണ നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
Adjust Story Font
16