Quantcast

വായുമലിനീകരണം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ 48 മണിക്കൂറിനകം നടപ്പാക്കണമെന്ന് സുപ്രിം കോടതി

വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി

MediaOne Logo

Web Desk

  • Published:

    29 Nov 2021 7:28 AM GMT

വായുമലിനീകരണം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ 48 മണിക്കൂറിനകം നടപ്പാക്കണമെന്ന് സുപ്രിം കോടതി
X

വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങൾ 48 മണിക്കൂറിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു മലിനീകരണ സംബന്ധിച്ചുള്ള ഹരജി സുപ്രിം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 405 ആണെന്നും ഒമിക്രോൺ വൈറസിന്‍റെ ആശങ്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നുമാണ് സോളിസിറ്റർ ജനറൽ ഇന്ന് സുപ്രിം കോടതിയെ അറയിച്ചത്. വായു മലിനീകരണം തടയാനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് ചീഫ് ജസ്റ്റിസ് എൻ. വി രമണ കേന്ദ്രത്തോട് ചോദിച്ചു. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളിൽ നിന്ന് വിശദീകരണം തേടാമെന്നും കോടതി വ്യക്തമാക്കി. നടപടിയെടുക്കുന്നുവെന്ന് കേന്ദ്രസർക്കാർ പറയുന്നു പക്ഷെ വായു മലിനീകരണം വർധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വായു മലിനീകരണം കുറച്ചു കൊണ്ട് വരാനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇതുവരെ നടപ്പാക്കിയ മാർഗനിർദേശഗങ്ങൾ വ്യക്തമാക്കി ബുധനാഴ്ച വൈകുന്നേരത്തിന് മുൻപ് സംസ്ഥാനങ്ങൾ മറുപടി സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

TAGS :

Next Story