Quantcast

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

മലിനീകരണനിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    18 Nov 2024 2:17 AM GMT

Schools Go Online, No Entry For Trucks As Delhi Air Pollution Worsens
X

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ സർക്കാർ നിർദേശം നൽകി. 10, +2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായിരിക്കും. വായു മലിനീകരണ തോത് വഷളായ സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ ഇന്ന് മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.

ട്രക്കുകൾ പൊതുനിർമാണ പ്രവർത്തനങ്ങൾ എന്നിവക്ക് വിലക്കേർപ്പെടുത്തി. അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് മാത്രമായിരിക്കും ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കുക. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ജാഗ്രത പുലർത്തണം. അസുഖമുള്ളവർ പരമാവധി വീടുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മലിനീകരണനിയന്ത്രണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബന്ധപ്പെട്ട വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയുടെ വായി ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ഗുരുതര നിലയായ 457ൽ എത്തിയിരുന്നു. ഇതോടെയാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

TAGS :

Next Story