Quantcast

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    22 Nov 2021 1:11 AM GMT

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു
X

ഡൽഹിയിൽ വായു മലിനീകരണ നിരക്ക് 382 ആയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്കാണ് ആദ്യം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ നിർദേശം നൽകി. ഗുഡ്ഗാവ് ,ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും സ്‌കൂൾഅവധി തുടരും. ഓൺലൈൻ മുഖേന ക്ലാസ് ഉണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഡൽഹിയിലെ 300 കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി. ഈ മാസം 21 വരെ ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞു. വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ അനുകൂലമല്ലെങ്കിലും ജീവനക്കാരിൽ കാർപൂളിങ് ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story