ഈ സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ സ്കൂള്‍ തുറക്കും; ക്ലാസുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ
50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്‌ലൈൻ ക്ലാസുകള്‍ ആരംഭിക്കുക. അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും
രാജ്യത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. ഡല്‍ഹി, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നാളെ ക്ലാസുകള്‍ ആരംഭിക്കും. ഇവിടങ്ങളില്‍ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. 50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്‌ലൈൻ ക്ലാസുകള്‍ ആരംഭിക്കുക. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. അസമിലും സ്കൂളുകള്‍ തുറക്കുമെന്ന വിവരങ്ങള്‍ വന്നെങ്കിലും അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഡല്‍ഹിയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നത്. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിനാണ് ആരംഭിക്കുക. തമിഴ്നാട്ടിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളജുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊഴികെ എല്ലാവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ നടത്തും. രാജസ്ഥാനിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടരും.
തെലങ്കാനയില്‍ എല്ലാ സ്കൂളുകളും കോളജുകളും കോച്ചിംഗ് സെന്‍ററുകളും മധ്യപ്രദേശില്‍ ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളും നാളെ ആരംഭിക്കും. പുതുച്ചേരിയില്‍ രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യു.പി, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപന നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ആറു മുതല്‍ ആരംഭിക്കാനാണ് അനുമതി.
Adjust Story Font
16