Quantcast

മിസോറാം- ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും

MediaOne Logo

Web Desk

  • Published:

    21 Oct 2023 1:03 AM GMT

assembly election
X

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനും ഛത്തീസ്ഗഡ് ഒന്നാംഘട്ട വോട്ടെടുപ്പിനും സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും. മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും നവംബർ ഏഴിനാണ് ജനവിധി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ വൈകീട്ടോടെ അവസാനിച്ചു. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ച് പിടിക്കാൻ ബിജെപിയും തമ്മിലുള്ള മത്സരമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്. മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് മുൻതൂക്കം ഉണ്ടെങ്കിലും കോൺഗ്രസും സോറം പീപ്പിൾസ് ഫ്രണ്ടും ശക്തമായി മത്സര രംഗത്തുണ്ട്.

230 മണ്ഡലങ്ങൾ ഉള്ള മധ്യപ്രദേശിന് ഒപ്പമാണ് ഛത്തീസ്ഗഡിലെ ബാക്കിയുള്ള 70 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. നവംബർ പതിനേഴിനാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. ശക്തമായ ഭരണവിരുദ്ധ തരംഗമാണ് മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ നേരിടുന്ന വെല്ലുവിളി. ഇത് അവസരമാക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് പ്രചരണ ആയുധമാക്കുന്നത്. പാർട്ടിക്കുള്ളിലെ വിമത ഭീഷണി പരിഹരിക്കാൻ ബിജെപി തീവ്ര ശ്രമം തുടരുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 ആണ്. ഇതിനുള്ളിൽ വിമതരെ പിന്തിരിപ്പിക്കാനുള്ള മുഴുവൻ മാർഗങ്ങളും ബിജെപി പരിശോധിക്കും. 230 മണ്ഡലങ്ങളിലെ ഓരോ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസിനും ബിജെപിക്കും ഇത് വരെ കഴിഞ്ഞിട്ടില്ല.

Scrutiny of nomination papers for Mizoram assembly elections and Chhattisgarh first phase polls to be held today

TAGS :

Next Story