Quantcast

എസ്.ഡി.പി.ഐ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ നിസാമുദ്ദീൻ ഖാന് ജാമ്യം

2022 സെപ്തംബറിൽ പി.എഫ്.ഐ ബന്ധം ആരോപിച്ചാണ് നിസാമുദ്ദീൻ ഖാനെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    21 Jan 2023 1:25 PM

Published:

21 Jan 2023 12:33 PM

എസ്.ഡി.പി.ഐ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ നിസാമുദ്ദീൻ ഖാന് ജാമ്യം
X

ന്യൂ ഡൽഹി: പി.എഫ്.ഐ ബന്ധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്.ഡി.പി.ഐ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ നിസാമുദ്ദീൻ ഖാന് ജാമ്യം . അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

2022 സെപ്തംബറിൽ പി.എഫ്.ഐ ബന്ധം ആരോപിച്ചാണ് നിസാമുദ്ദീൻ ഖാനെ അറസ്റ്റ് ചെയ്തത്. ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ച് യു.എ.പി.എ ചുമത്തിയായിരുന്നു നിസാമുദ്ദീൻ ഖാനെ അറസ്റ്റ് ചെയ്തത്.

ആരോപണങ്ങള്‍ തെളിയിക്കുന്ന കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാൻ പ്രൊസിക്യൂഷന് സാധിക്കാത്തതിനാലാണ് നിസാമുദ്ദീൻ ഖാന് ജാമ്യം ലഭിച്ചത്.

TAGS :

Next Story