Quantcast

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി

സുപ്രീംകോടതിയുടെ മൂന്നംഗ അന്വേഷണ സംഘമാണ് വസതിയിൽ പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    25 March 2025 9:37 AM

Published:

25 March 2025 9:36 AM

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി
X

ന്യൂഡൽഹി: വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി. സുപ്രീംകോടതിയുടെ മൂന്നംഗ അന്വേഷണ സംഘമാണ് യശ്വന്ത് വർമയുടെ വസതിയിൽ പരിശോധന നടത്തിയത്. വിഷയത്തിൽ രാജ്യസഭ അധ്യക്ഷൻ ജഗദീപ് ദൻഘഡ് വിളിച്ച യോഗം വൈകീട്ട് നടക്കും. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.

മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. വീട്ടിൽ തീപ്പിടുത്തം ഉണ്ടായപ്പോൾ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്. തീയണച്ച ശേഷം നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തുമ്പോഴാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ഈ സമയം ജസ്റ്റിസ് യശ്വന്ത് വർമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. പിന്നാലെ ജഡ്ജിയെ ചുമതലകളിൽ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് വർമയ്ക്ക് തൽക്കാലം ഒരു ജുഡീഷ്യൽ ജോലിയും നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഖന്ന ശുപാർശ ചെയ്തതിന് പിന്നാലെയായിരുന്നു നീക്കം.

TAGS :

Next Story