ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും
ഇൻഡ്യ മുന്നണിയുടെ ആദ്യറാലി ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ നടക്കും.
ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും. സംസ്ഥാനതലത്തിലാണ് ചർച്ചകൾ നടക്കുക. അഭിപ്രായ വ്യത്യാസമുണ്ടായാൽ കേന്ദ്ര നേതൃത്വം ഇടപെടും. ഇന്നലെ ചേർന്ന ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു യോഗം.
ബി.ജെ.പിക്കെതിരെ മുന്നണിയുടെ പൊതു സ്ഥാനാർഥിയെ നിർത്തുകയെന്നതാണ് ധാരണ. മുന്നണിയുടെ ആദ്യ റാലി ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്നണിയുടെ പ്രവർത്തനം സംബന്ധിച്ചും ചർച്ച നടക്കും. ജാതി സർവേക്ക് പിന്തുണ നൽകാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16