Quantcast

നിക്ഷേപത്തട്ടിപ്പും നിയമലംഘനവും; യൂട്യൂബർക്ക് 9.5 കോടിരൂപ പിഴയിട്ട് സെബി

19 ലക്ഷം സബ്സ്ക്രൈബറുള്ള യൂട്യൂബ് അക്കൗണ്ടുകൾ മരവിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 Dec 2024 10:57 AM GMT

നിക്ഷേപത്തട്ടിപ്പും നിയമലംഘനവും; യൂട്യൂബർക്ക് 9.5 കോടിരൂപ പിഴയിട്ട് സെബി
X

മുംബൈ: നിക്ഷേപത്തട്ടിപ്പും നിയമലംഘനവും നടത്തിയ യൂട്യൂബർക്ക് 9.5 കോടിരൂപ പിഴയിട്ട് സെബി. 19 ലക്ഷം സബ്സ്ക്രൈബറുള്ള രണ്ട് യൂട്യൂബ് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കെതിരെയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ രവീന്ദ്രഭാരതി എജ്യൂക്കേഷനെതിരെയും സെബി നടപടിയെടുത്തിട്ടുണ്ട്.

രജിസ്ട്രേഷനില്ലാതെ നിക്ഷേപകർക്ക് ഉ​പദേശം നൽകുകയും അനുഭവപരിചയമില്ലാത്ത നിരവധി നിക്ഷേപകരെ കബളിപ്പിച്ചതിനുമാണ് നടപടി. 2025 ഏപ്രിൽ 4 വരെ ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

‘നിയമവിരുദ്ധമായി സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനങ്ങൾ നടത്തി. തെറ്റായ ഉപദേശങ്ങളും അമിത ലാഭങ്ങളും വാഗ്ദാനം ചെയ്ത് അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചു. സബ്‌സ്‌ക്രൈബർമാർക്ക് അപകടകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് പിഴയിട്ടതിന് പുറമെ ഭാരതിക്കും കൂട്ടാളികൾക്കും 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.

TAGS :

Next Story