Quantcast

സി.എ.എ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രഹസ്യനിരീക്ഷണം ശക്തമാക്കി പൊലീസ്

പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് തുടരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-14 02:21:05.0

Published:

14 March 2024 12:53 AM GMT

Shaheen Bagh, CAA,security, സി.എ.എ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രഹസ്യനിരീക്ഷണം ശക്തമാക്കി പോലീസ്
X

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിന് പിന്നാലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രഹസ്യനിരീക്ഷണം ശക്തമാക്കി പൊലീസ്. ഡൽഹി, ബീഹാർ, അസം, ഉത്തർപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് നിരീക്ഷണം. സുരക്ഷക്കായി കേന്ദ്രസേന ഉൾപ്പെടെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് തുടരുന്നത്. മുസ്‌ലിംകൾ കൂടുതൽ താമസിക്കുന്ന മേഖലകളിൽ പ്രത്യേക നീരിക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഴുസമയവും പോലീസ് പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്.

സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിയമത്തിനെതിരെ ഡൽഹിയിലെ പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഷഹീൻബാഗിൽ കേന്ദ്രസേനയുടെ സുരക്ഷയാണ് ഉള്ളത്.

500 പേരെയാണ് വിന്യസിച്ചിരിക്കുന്നത്. വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. 2019ൽ 100 ദിവസത്തിലധികമാണ് ഷഹീൻബാഗിൽ സമരം നടന്നത്. സ്ത്രീകളും കുട്ടികളും വായോധികരും രാപകൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രധാന സർവകലാശാലകൾക്ക് സമീപവും പ്രശനബാധ്യത മേഖലകളിലും പോലീസ് സന്നാഹം വർദ്ധിപ്പിച്ചു. 42 ഇടങ്ങൾ അതീവ ജാഗ്രതയിലാണ്. മാർക്കറ്റുകൾ മാളുകൾ, ആരാധനാലയങ്ങൾ എന്നിവക്കും സമീപവും പൊലീസ് വിന്യസമുണ്ട്.

ബംഗാൾ - ബിഹാർ അതിർത്തിയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ പൊലീസ് മുൻകരുതൽ നടപടികൾ കർശനമാക്കി. അസമിൽ പ്രതിഷേധം തുടരുന്നതിനാൽ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം ഉയരാൻ സാധ്യതയുള്ള യുപിയിലെ മേഖലകളിലും സുരക്ഷയുണ്ട്.

TAGS :

Next Story