Quantcast

'അസമിൽ വെള്ളപ്പൊക്കമാണ്, വിമത എം.എൽ.എമാരെ ബംഗാളിലേക്ക് അയക്കൂ, നല്ല സ്വീകരണം നൽകിയേക്കാം'; പരിഹാസവുമായി മമത

എംവിഎ സർക്കാരിനെ താഴെയിറാക്കാനുള്ള ബിജെപി ശ്രമം അധാർമികവും ഭരണഘടന വിരുദ്ധവുമാണെന്ന് മമത ബാനർജി

MediaOne Logo

Web Desk

  • Updated:

    2022-06-23 15:48:24.0

Published:

23 Jun 2022 3:35 PM GMT

അസമിൽ വെള്ളപ്പൊക്കമാണ്, വിമത എം.എൽ.എമാരെ ബംഗാളിലേക്ക് അയക്കൂ, നല്ല സ്വീകരണം നൽകിയേക്കാം; പരിഹാസവുമായി മമത
X

കൊൽക്കത്ത: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ ബിജെപിയെയും വിമത എം.എൽ.എമാരെയും പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസം സർക്കാർ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ എന്തിനാണ് അവരെ അസ്വസ്ഥരാക്കുന്നത്. വിമത എം.എൽ.എമാരെ ബംഗാളിലേക്ക് അയക്കൂ, അവർക്ക് ഇവിടെ നല്ല സ്വീകരണം നൽകിയേക്കാമെന്നായിരുന്നു മമത ബാനർജിയുടെ പരിഹാസം. ജനാധിപത്യത്തെ തങ്ങൾ സംരക്ഷിക്കാമെന്നും മമത കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമതയുടെ പരിഹാസം.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപി മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ മനഃപൂർവം ശ്രമിച്ചുവെന്നും മമത കുറ്റപ്പെടുത്തി. എംവിഎ സർക്കാരിനെ താഴെയിറാക്കാനുള്ള ബിജെപി ശ്രമം അധാർമികവും ഭരണഘടന വിരുദ്ധവുമാണെന്ന് മമത തുറന്നടിച്ചു. ഫെഡറൽ ഘടനയെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൂർണ്ണമായും തകർത്തുവെന്നത് ദൗർഭാഗ്യകരമായ വസ്തുതയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ജനങ്ങൾക്കും നീതി ലഭിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ശിവസേനയുടെ വിമത നിയമസഭാംഗങ്ങൾ ചൊവ്വാഴ്ച സൂറത്തിലേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് അസമിലെ ഗുവാഹത്തിയിൽ അവർ ക്യാമ്പ് ചെയ്തു. ഗുവാഹത്തിയിലേക്ക് മാറിയ വിമത നിയമസഭാംഗങ്ങളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ വിമാനത്തിൽ ജീവനക്കാരടക്കം 89 യാത്രക്കാരുണ്ടായിരുന്നതായാണ് സൂചന.

TAGS :

Next Story