പി.ചിദംബരം, അഭിഷേക് സിങ്‌വി, സൽമാൻ ഖുർഷിദ്; രാഹുലിനായി കളത്തിലിറങ്ങുന്നത് നിയമരംഗത്തെ പ്രമുഖർ
സൂറത്ത് കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹരജി എത്രയും വേഗം സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് സിങ്‌വി പറഞ്ഞു.
Advacates
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഹാജരാകുന്നത് ഇന്ത്യൻ നിയമരംഗത്ത് ഒന്നാം നിരയിലുള്ള അഭിഭാഷകർ. പി.ചിദംബരം, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ് തുടങ്ങി ഏറ്റവും സീനിയറായ നിയമവിദഗ്ധരെയാണ് കോൺഗ്രസ് കളത്തിലിറക്കുന്നത്.
സൂറത്ത് കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹരജി എത്രയും വേഗം സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് സിങ്‌വി പറഞ്ഞു. ഹരജി തയ്യാറാക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമാണുള്ളത്. പാർട്ടിയുടെ അഭിമാനപ്പോരാട്ടമായതിനാൽ ഒരു പിഴവും പറ്റരുതെന്ന കർശന നിർദേശമാണ് അഭിഭാഷകർക്ക് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്നത് കർണാടകയിലെ കോലാറിലാണെന്നും അതുമായി ബന്ധപ്പെട്ട ഹരജി സൂറത്ത് കോടതി പരിഗണിച്ചതിൽ നിയമപ്രശ്‌നങ്ങളുണ്ടെന്നും മേൽക്കോടതിയിൽ കോൺഗ്രസ് വാദിക്കും. മറ്റൊരു സ്ഥലത്ത് നടന്ന കേസ് മുന്നിലെത്തുമ്പോൾ അത് പരിശോധിക്കാനുള്ള അധികാരം തനിക്കുണ്ടോ എന്ന പ്രാഥമിക പരിശോധന മജിസ്‌ട്രേറ്റ് നടത്താറുണ്ടെന്നും രാഹുലിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Adjust Story Font
16