മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹന്‍മന്ത് റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നു
തെലുങ്കാന പി.സി.സി അധ്യക്ഷന്‍ രേവന്ത് റെഡ്ഢിയുടെ സാന്നിധ്യത്തില്‍ ഹൈദരാബാദില്‍ വെച്ചാണ് ഹന്‍മന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തെലുങ്കാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹന്‍മന്ത് റെഡ്ഢി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹുസൂറാബാദ് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
ബി.ജെ.പിയില്‍ പ്രവര്‍ത്തകര്‍ക്ക് ശരിയായ അംഗീകാരമില്ലെന്നും പാര്‍ട്ടിയില്‍ നേതാക്കള്‍ വളരെയധികം അപമാനങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 മുതല്‍ താന്‍ പാര്‍ട്ടിയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ചില ആളുകള്‍ തന്നെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിപ്പോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരാധകരുടെ അഭ്യര്‍ഥന മാനിച്ചാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലുങ്കാന പി.സി.സി അധ്യക്ഷന്‍ രേവന്ത് റെഡ്ഢിയുടെ സാന്നിധ്യത്തില്‍ ഹൈദരാബാദില്‍ വെച്ചാണ് ഹന്‍മന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Senior BJP leader Kolan Hanmanth Reddy joined Congress party today in Hyderabad in presence of Revanth Reddy. pic.twitter.com/g7pxoRSAjG
— Poll Update (@PollUpdateInd) September 14, 2021
Adjust Story Font
16