Quantcast

എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി

ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-01-12 14:14:06.0

Published:

12 Jan 2022 12:55 PM GMT

എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി
X

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ്. സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെർമാൻ. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളികളായ എം.ജി.കെ. മേനോൻ, കസ്തൂരിരംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവർക്കു പിന്നാലെയാണ് മറ്റൊരു മലയാളി കൂടി ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തലപ്പത്തെത്തുന്നത്.

ഇതോടൊപ്പം സ്പേസ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി ചുമതലയും സോമനാഥ് ഏറ്റെടുക്കും. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ജി.എസ്.എൽ.വി മാർക്ക് മൂന്ന് ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് രൂപം നൽകിയത് സോമനാഥിന്‍റെ നേതൃത്വത്തിലാണ്.

കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി-ടെകും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കിയ സോമനാഥ്, 1985ലാണ് വി.എസ്.എസ്.സിയിൽ ചേരുന്നത്.

വലിയ അഭിമാനം തോന്നുന്ന നിമിഷമാണ് ഒപ്പം സ്ഥാനലബ്ധി വലിയ ഉത്തരവാദിത്തമാണെന്നും സോമനാഥ് പറഞ്ഞു. 36 വർഷങ്ങളിൽ പല വിക്ഷേപണങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. ഈ ബഹിരാകാശ പര്യവേഷണ മേഖലയിൽ സാമ്പത്തിക പരമായ നേട്ടം കൂടി ഉണ്ടാക്കണം. ഇനിയും പല മാറ്റങ്ങൾ മേഖലയിൽ ഉണ്ടാകാനുണ്ട്. കൂടുതൽ തയ്യാറെടുപ്പുകൾ നടത്തി മുന്നോട്ട് പോകും. വിഎസ്‍എസ്‍സിയും ഐഎസ്ആർഒയും സ്വകാര്യവൽക്കരിക്കില്ല. കൂടുതൽ ശേഷിയുള്ളവരെ കൊണ്ടുവരണം എന്ന് കരുതി സ്വകാര്യ വൽക്കരണo സാധ്യമല്ല. പഴയ പാത പിന്തുടരണമെന്ന അഭിപ്രായമില്ല. പുതിയ നൂതന സാധ്യതകൾ കണ്ടെത്തണം. മാറ്റങ്ങൾ സ്വീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story