വിദ്യാർത്ഥികളുടേത് പോലെ പശുക്കൾക്കും ഹോസ്റ്റൽ വേണം: കേന്ദ്രമന്ത്രി
'മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ഇത്തരത്തിൽ പശു ഹോസ്റ്റലുകൾ ആരംഭിച്ചു'
ഭോപ്പാൽ: സർവകലാശാലാ ക്യാംപസിൽ പശുക്കൾക്ക് വലിയ അഭയകേന്ദ്രമൊരുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല. മധ്യപ്രദേശ് സാഗറിലെ ഡോ ഹരിസിങ് ഗൗർ സെൻട്രൽ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് മന്ത്രിയുടെ നിർദേശം. പശുക്കൾ ഐശ്വര്യത്തിന്റെ അടയാളമാണ് എന്നും മന്ത്രി പറഞ്ഞു.
'രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച് നാൽക്കാലികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. പ്രകൃത്യാ എല്ലാ തലത്തിലുമുള്ള ക്ഷേമവും പ്രദാനം ചെയ്യുന്ന പരമ്പരാഗത സ്വത്താണത്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പോലെ പശുക്കൾക്കും വലിയ കേന്ദ്രമൊരുക്കുന്നത് സർവകലാശാല പരിഗണിക്കണം. മന്ത്രാലയം അക്കാര്യത്തിൽ സഹായിക്കും' - അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ഇത്തരത്തിൽ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസാരിച്ച വൈസ് ചാൻസലർ നീലിമ ഗുപ്ത മന്ത്രിയുടെ നിർദേശം പരിഗണിക്കുമെന്ന് അറിയിച്ചു.
Summary: Union Minister Purushottam Rupala has demanded that a large shelter for cows be set up on the university campus. The minister was referring to the authorities of Dr Harisingh Gaur Central University in Sagar, Madhya Pradesh.
Adjust Story Font
16