മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി
സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്
ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ 55 പേരെ കാണാതായി. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ വേ ലൈന്റെ ഇംഫാൽ- ജിറിബാം നിർമാണ മേഖലയിലാണ് അപകടം. റെയിൽവേ തൊഴിലാളികളും ഇവർക്കു സുരക്ഷ ഒരുക്കിയ ടെറിറ്റോറിയൽ ആർമി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തിൽ പെട്ടത്. എത്ര പേർ അപകടത്തിൽപെട്ടു എന്നു കൃത്യമായ വിവരമില്ല. കൂടുതൽ സുക്ഷേ സേനാംഗങ്ങൾ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. ശക്തമായ മഴയും നിർമാണ മേഖലയിലെ നദിയിലെ കുത്തൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു.
രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. ഹെലികോപ്ടർ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം
Summary-Manipur: Seven dead, several missing due to massive landslide
Adjust Story Font
16