ജമ്മുവില്‍ നിര്‍മാണത്തിലുള്ള തുരങ്കം ഇടിഞ്ഞുവീണ് അപകടം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ റമ്പാനിൽ തുരങ്കം ഇടിഞ്ഞ് വീണ് അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് മുതൽ ഏഴ് വരെ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഖോനി നല്ലയിലെ തുരങ്കത്തിന്‍റെ മുൻവശത്തെ ഒരു ചെറിയ ഭാഗം വ്യാഴാഴ്ച രാത്രി ഓഡിറ്റിനിടെ തകർന്നിരുന്നു. ഉടന്‍ തന്നെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റംബാനിലെ മേക്കർകോട്ട് മേഖലയിൽ ഖൂനി നാലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നു. ഏഴോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്'' റമ്പാൻ ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു.
Jammu | Rescue operation underway at Khooni Nala, Jammu–Srinagar National Highway in the Makerkote area of Ramban, where a part of an under-construction tunnel collapsed late last night
— ANI (@ANI) May 20, 2022
J&K Disaster Management Authority says 10 labourers trapped under debris pic.twitter.com/8DsO24m2oo
Adjust Story Font
16