ഉത്തരേന്ത്യയിൽ കടുത്ത ശൈത്യം പിടിമുറുക്കുന്നു
ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ നില നിൽക്കുന്നുണ്ട്
ഉത്തരേന്ത്യയിൽ ശൈത്യം ഏറ്റവും രൂക്ഷമായ നിലയിൽ തുടരുന്നു. ശനിയാഴ്ച്ച രാജസ്ഥാനിലെ ചുരുവിൽ ഏറ്റവും കുറഞ്ഞ താപനില -1.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. വടക്കൻ രാജസ്ഥാനിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽജിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ നില നിൽക്കുന്നുണ്ട്. സഫ്ദർജംഗ് മേഖലയിൽ ഇന്ന് രാവിലെ 4.6 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. എന്നാൽ പഞ്ചാബ്, ഹരിയാന വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10-15 കിലോമീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്.ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞാണ്. പ്രതികൂലമായ കാലാവസ്ഥ യാത്രാ സൗകര്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
Adjust Story Font
16