Quantcast

ഷാഹി ഈദ്ഗാഹ് മസ്ജിദ്: ഹരജി ഇന്ന് ​ഹൈക്കോടതി പരിഗണിക്കും

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു

MediaOne Logo

Web Desk

  • Published:

    23 Feb 2024 4:03 AM GMT

Shahi Idgah masjid
X

പ്രയാഗ് രാജ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജജിദ് നീക്കണമെന്നാവശ്യപ്പെടുന്ന കേസ് അനുവദിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജി ഇന്ന് അലഹബാദ് ​ഹൈകോടതി ഇന്ന് പരിഗണിക്കും.13.37 ഏക്കർ വരുന്ന ക്ഷേത്ര ഭൂമിയിലാണ് പള്ളിനിർമ്മിച്ചതെന്നാണ് ഹരജിയിൽ പറയുന്നത്. കേസിൽ ഇരുപക്ഷത്തെയും കേട്ട ജസ്റ്റിസ് മായങ്ക് കുമാർ ജെയ്നാണ് വാദം ഇന്നത്തേക്ക് വെച്ചത്.

ജനുവരി 30 ന് ഈ കേസ് ഫെബ്രുവരി 22 ലേക്ക് മാറ്റി​യപ്പോൾ ഇത് സംബന്ധിച്ച എതിർപ്പ് 22 നുള്ളിൽ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതെ സമയം മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പള്ളി പൊളിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതിമുന്നറിയിപ്പ് നൽകി.

ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും സർവേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ സ്ഥലം തങ്ങൾക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു.

TAGS :

Next Story