ബി.ജെ.പിയുമായി സഖ്യം; ആര്‍.എല്‍.ഡിയിൽ നിന്ന് ഷാഹിദ് സിദ്ദിഖി രാജിവെച്ചു
ആര്‍.എല്‍.ഡി ദേശീയ ചെയര്‍മാന്‍ ജയന്ത് ചൗധരിയുടെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങിന് ഭാരത രത്‌ന നല്‍കിയതിന് പിന്നാലെയാണ് ആർ.എൽ.ഡിയുടെ കൂറുമാറ്റം
ഡല്‍ഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ രാഷ്ട്രീയ ലോക്ദളിന്റെ ദേശീയ ഉപാധ്യക്ഷന്‍ ഷാഹിദ് സിദ്ദിഖി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരാനുള്ള ആര്‍.എല്‍.ഡി ദേശീയ ചെയര്‍മാന്‍ ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിദ്ദിഖിയുടെ രാജി.
'ഇന്നലെ ഞാന്‍ എന്റെ രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ജയന്ത് സിംഗിന് അയച്ചു' ഷാഹിദ് സിദ്ദിഖി എക്സില്‍ കുറിച്ചു.
തന്റെ രാജിക്കത്തിന്റെ ഉള്ളടക്കവും സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
'ഇന്ന് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ രീതിയുമെല്ലാം അപകടത്തിലാണ്. ഇതിനെതിരെ മിണ്ടാതിരിക്കുന്നത് തെറ്റാണ്. ഞാന്‍ ജയന്ത് ജിയോട് നന്ദിയുള്ളവനാണ്, എങ്കിലും ആര്‍.എല്‍.ഡിയില്‍ നിന്ന് രാജിവെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ജയന്ത് ചൗധരി എന്‍.ഡി.എയില്‍ ചേരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങിന് മരണാനന്തര ബഹുമതിയായ ഭാരത രത്‌ന നല്‍കിയതിന് പിന്നാലെയാണ് ജയന്തിന്റെ കൂറുമാറ്റം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ആര്‍.എല്‍.ഡി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ച ആര്‍.എല്‍.ഡി 2019ല്‍ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയായിരുന്നു.
'ആര്‍.എല്‍.ഡി എന്‍.ഡി.എയുടെ ഭാഗമാകുന്നത് എന്നെ പ്രതിസന്ധിയിലാക്കി. ഞാന്‍ ഒരുപ്പാട് ശ്രമിച്ചെങ്കിലും ബി.ജെ.പിയമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ എനിക്ക് കഴിയുന്നില്ല' സിദ്ദിഖി പറഞ്ഞു.
ആര്‍.എല്‍.ഡിയെ ഉള്‍പ്പെടുത്തി യു.പിയില്‍ ശക്തമായ മുന്നണിക്കാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്.
Adjust Story Font
16