Quantcast

'രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും'; ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ച് ശരദ് പവാര്‍

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ജനസംഖ്യാ ബില്‍ 2021 കരട് യു.പി സര്‍ക്കാര്‍ പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    11 July 2021 11:41 AM GMT

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും; ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ച് ശരദ് പവാര്‍
X

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജനസംഖ്യാ നിയന്ത്രണബില്‍ രാജ്യത്ത് ചര്‍ച്ചയാവുന്നതിനിടെ ജനസംഖ്യനിയന്ത്രണത്തെ പിന്തുണച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ജീവിതനിലവാരം ഉയരാനും ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദേശീയ വരുമാനം വര്‍ധിക്കാനും ജീവിതനിലവാരും ഉയരാനും ജനസംഖ്യാനിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിശാലമായ അര്‍ത്ഥത്തില്‍ നടക്കേണ്ടതുണ്ട്. ലോക ജനസംഖ്യാദിനത്തില്‍ ഈ വിഷയത്തില്‍ തന്റേതായ പങ്കുവഹിക്കാന്‍ ഓരോ പൗരനും തയ്യാറാവണം-ശരദ് പവാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ജനസംഖ്യാ ബില്‍ 2021 കരട് യു.പി സര്‍ക്കാര്‍ പുറത്തുവിട്ടത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനോ കഴിയില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് സര്‍വീസിനിടെ രണ്ട് അധിക ശമ്പളവര്‍ധനവിന് അര്‍ഹതയുണ്ടാവും. വീട് വാങ്ങുന്നതിന് ഇത്തരക്കാര്‍ക്ക് സബ്‌സിഡി ലഭിക്കും. ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതലുണ്ടായാല്‍ അയാളില്‍ നിന്ന് കൈപറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്.

TAGS :

Next Story