Quantcast

ഡൽഹി സർക്കാരിനെതിരായ ഓർഡിനൻസിൽ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ശരത് പവാർ

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടികാഴ്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-25 12:32:03.0

Published:

25 May 2023 12:28 PM GMT

Sharat Pawar supports Kejriwal,  Ordinance against Delhi Govt, Sharat Pawar supports Delhi Govt, latest malayalam news,
X

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ ഓർഡിനൻസിൽ എൻ.സി.പി യുടെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ഉദ്യോഗസ്ഥനിയമനവുമായി ബന്ധപ്പെട്ട ബില്ലിനെ എതിർക്കണമെന്ന് കെജ്‍രിവാൾ ആവശ്യപ്പെട്ടു. പിന്തുണ തേടിയ കെജ്രി വാൾ ശരത് പവാറുമായി കൂടികാഴ്ച നടത്തി.

ഓർഡിനൻസ് ബില്ലായി രാജ്യസഭയിൽ എത്തിയാൽ അതിനെ എതിർത്ത് തോൽപ്പിക്കും എന്നാണ് കൂടികാഴ്ചക്ക് ശേഷം ശരത് പവാർ പറഞ്ഞത്. ഇതിനായി ബി.ജെ.പി ഇതര കക്ഷികളെല്ലാം ഇതിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടികാഴ്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു. നീതിഷ് കുമാർ, മമത ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കെജ്‌രിവാൾ കൂടികാഴ്ച നടത്തിയിരുന്നു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്‌സഭയിൽ ബില്ല് പാസാക്കാൻ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു.

TAGS :

Next Story