ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി
അഡീഷണൽ സെഷൻസ് ജഡ്ജ് അനുജ് അഗർവാളിന്റേതാണ് വിധി.
ന്യൂഡൽഹി: 2019ൽ ജാമിഅ നഗറിൽ നടന്ന പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. പ്രദേശത്തെ സാമുദായി ഐക്യം തകർക്കാർ ബോധപൂർവ്വ ശ്രമമാണ് ഷർജീൽ നടത്തിയത് എന്നാണ് കോടതി നിരീക്ഷിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജ് അനുജ് അഗർവാളിന്റേതാണ് വിധി.
ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് സമൂഹത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2019 ഡിസംബർ 13ന് ജാമിയ മിലിയ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്‌ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
Next Story
Adjust Story Font
16