‘വാക്കുകൾ വളച്ചൊടിച്ചു’; പോഡ്കാസ്റ്റ് വിവാദത്തിൽ ഇന്ത്യൻ എക്സ്പ്രസിനെതിരെ ശശി തരൂർ
‘കേരളത്തിൽ പ്രധാനപ്പെട്ട നേതാവില്ലെന്ന തരത്തിൽ ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി’

ന്യൂഡൽഹി: പോഡ്കാസ്റ്റ് വിവാദത്തിൽ ഇന്ത്യൻ എക്സ്പ്രസിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്നു പറഞ്ഞത് വളച്ചൊടിച്ച് വേറെ അർഥം നൽകി. രാഷ്ട്രീയത്തിൽ മറ്റു വഴികൾ തേടുന്നുവെന്ന അർഥമാണ് പത്രം നൽകിയതെന്ന് ശശി തരൂർ ‘എക്സി’ൽ കുറിച്ചു.
കേരളത്തിൽ പ്രധാനപ്പെട്ട നേതാവില്ലെന്ന തരത്തിൽ ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ല. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിൽ പൊതുപ്രവർത്തകന് എന്ത് സംരക്ഷണമാണുള്ളത്?
തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് ആരും ചിന്തിച്ചില്ല. ദുഃഖത്തോടെയാണ് കുറിപ്പ് എഴുതുന്നത്. എങ്ങനെ വാർത്തയുണ്ടാക്കുന്നു എന്നതിന്റെ നല്ല പാഠമാണ് ഇതെന്നും തരൂർ കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16