Quantcast

'ഉന്നത ബിരുദമുണ്ടായിട്ടും ജോലി കിട്ടിയില്ല, കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ട്'; നീലത്തിന്‍റെ കുടുംബം

നീലം ഡൽഹിയിൽ പോയതിനെപ്പറ്റി അറിയില്ലെന്നും കുടുംബം

MediaOne Logo

Web Desk

  • Published:

    13 Dec 2023 2:43 PM GMT

unemployment,Neelam family,  lok sabha security breach,security breach,security breach in lok sabha,lok sabha security breach news today,parliament security breach,security breach in lok sabha live,lok sabha security breach today,ലോക്സഭ,പാര്‍ലമെന്‍റ് സുരക്ഷാവീഴ്ച
X

ഹരിയാന: പാർലമെന്റിൽ അതിക്രമിച്ച് കടന്ന സംഭവത്തിൽ കസ്റ്റഡിയിലായവരിൽ ഹരിയാന സ്വദേശി നീലം തൊഴിലില്ലായ്മ പ്രശ്‌നം ഉയർത്തിയിരുന്നെന്ന് കുടുംബം.ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിൽ ലഭിച്ചില്ല. നീലം എം.എഡ്,സി.ടി.ഇ.ടി,എം.ഫിൽ,നെറ്റ് എന്നിവ പാസായിട്ടുണ്ട്. തൊഴിലില്ലായ്മ വിഷയം നീലം ഉയർത്തിയിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

ഹരിയാനയിലെ ഹിസാർ സ്വദേശിയായ നീലം ഡൽഹിയിൽ പോയതിനെപ്പറ്റി അറിയില്ലെന്നും കുടുംബം പറഞ്ഞു.അതേസമയം,നീലം കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു.

പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.

സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൈസൂർ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവർക്കുള്ള സന്ദർശക പാസിന് ശുപാർശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു. സി. ആർ.പി.എഫ്.ഇഫ് മേധാവി അടക്കം ലോകസഭയിലെത്തി . ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.

TAGS :

Next Story