Quantcast

മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ: ശില്‍പ്പ ഷെട്ടി

''സംഭവത്തിൽ എന്‍റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഞാൻ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്റെ പേര് വലിച്ചിഴക്കരുത്

MediaOne Logo

Web Desk

  • Published:

    2 Aug 2021 11:21 AM GMT

മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ: ശില്‍പ്പ ഷെട്ടി
X

തന്‍റെ ഭർത്താവ് രാജ്കുന്ദ്ര ഉൾപ്പടെ അറസ്റ്റിലായ നീലചിത്ര നിർമാണ കേസിൽ മാധ്യമങ്ങൾക്കെതിരേ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി.

തനിക്കെതിരേ അപവാദ പ്രചരണം നടത്തിയതിന് ചില മാധ്യമ പ്രവർത്തകർക്കെതിരേയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾക്കെതിരേയും ശിൽപ്പ ഷെട്ടി മാനനഷ്ട കേസ് നൽകിയിട്ടുണ്ട്. അതുകൂടാതെ സംഭവത്തിൽ മാധ്യമങ്ങൾക്കെതിരേയും സമൂഹ മാധ്യമങ്ങൾക്കെതിരേയും സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായും താരം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ശിൽപ്പ ഷെട്ടിയുടെ ആദ്യ പരസ്യപ്രതികരണമാണിത്.

'' ശരിയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വെല്ലുവിളികളുടേതായിരുന്നു. കുറേയധികം ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ പരക്കുന്നുണ്ടായിരുന്നു. എനിക്കെതിരേയും എന്റെ കുടുംബത്തിനെതിരേയും നിരവധി പോസ്റ്റുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു'' ശിൽപ്പ പറഞ്ഞു.

''സംഭവത്തിൽ എന്റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഞാൻ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്റെ പേര് വലിച്ചിഴക്കരുത്''-ശിൽപ്പ പറഞ്ഞു.

എല്ലാവരോടും തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശം പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ തനിക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ശിൽപ്പ കൂട്ടിച്ചേർത്തു. '' ഒരു അമ്മ നിലയിൽ എന്റെ കുട്ടികളെ കരുതിയെങ്കിലും എനിക്കെതിരേ തെറ്റായ ആരോപണങ്ങൾ പറയുന്നത് നിർത്തണം''- ശിൽപ്പ ഷെട്ടി പറഞ്ഞു.

'' കഴിഞ്ഞ 29 വർഷമായി നിയമം അനുസരിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഞാൻ സിനിമ മേഖലയിലുണ്ട്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല, അതുകൊണ്ടു തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ''- ശിൽപ്പ ഷെട്ടി കുറിച്ചു.

ജൂലൈ 19നാണ് ശിൽപ്പഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ നീലചിത്ര നിർമാണ കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ശിൽപ്പ ഷെട്ടിയെ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്ര റിമാന്‍ഡില്‍ തുടരുകയാണ്.

TAGS :

Next Story