Quantcast

'രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാല്‍ 11 ലക്ഷം ഇനാം'; ഭീഷണിയുമായി ഷിന്‍ഡെ ശിവസേന എംഎൽഎ

ഇന്ത്യ നീതി നിറഞ്ഞ രാജ്യമാകുമ്പോൾ മാത്രമേ സംവരണം റദ്ദാക്കാൻ പറ്റൂവെന്നായിരുന്നു ജോർജ്ടൗൺ സർവകലാശാലയിൽ ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് പ്രതികരിച്ച് രാഹുൽ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-09-16 15:56:59.0

Published:

16 Sep 2024 11:19 AM GMT

Shinde Shiv Sena MLA Sanjay Gaikwad announces reward of RS 11 lakh to ’chop Rahul Gandhi’s tongue’ over reservation remarks in US,
X

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിൻഡെ പക്ഷം എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബുൽധാന എംഎൽഎയായ സഞ്ജയ് ഗെയ്ക്ക്‌വാദ്. വാർത്താ സമ്മേളനം വിളിച്ചാണ് ഭീഷണി.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനു വേണ്ടിയുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്ന് സഞ്ജയ് ഗെയ്ക്ക്‌വാദ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ വേണ്ടി വ്യാജ പ്രചാരണങ്ങൾ നടത്തിയയാളാണ് രാഹുൽ. ഇപ്പോൾ സംവരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് കോൺഗ്രസിന്റെ യഥാർഥ മുഖം കാണിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അടുത്തിടെ നടത്തിയ യുഎസ് പര്യടനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു ഇത്. ഇന്ത്യ നീതി നിറഞ്ഞ രാജ്യമായാലേ സംവരണം റദ്ദാക്കാൻ പറ്റൂവെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ ഇതല്ലെന്നു കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

എന്നാൽ, രാഹുലിന്റെ പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ആയുധമാക്കുകയായിരുന്നു ബിജെപി നേതാക്കൾ. രാഹുൽ സംവരണത്തിനെതിരെയാണു സംസാരിക്കുന്നതെന്നായിരുന്നു ആരോപണം. ഭരണഘടനാ വിരുദ്ധമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ വിമർശിക്കുകയും ചെയ്തിരുന്നു.

Summary: Shinde Shiv Sena MLA Sanjay Gaikwad announces reward of RS 11 lakh to ’chop Rahul Gandhi’s tongue’ over reservation remarks in US

TAGS :

Next Story