Quantcast

ശിരോമണി അകാലിദൾ നേതാവ്​​ സുഖ്​ബീർ സിങ്​ ബാദലിന്​​ നേരെ വെടിയുതിർത്തു; സംഭവം സുവർണ ക്ഷേത്രത്തിൽ

അക്രമിയെ പിടികൂടി പൊലീസിലേൽപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-12-04 05:38:42.0

Published:

4 Dec 2024 5:00 AM GMT

Sukhbir Singh Badal
X

അമൃത്​സർ: പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവ്​ സുഖ്​ബീർ സിങ്​ ബാദലിന്​ നേരെ വധശ്രമം. അമൃത്​സറിലെ സുവർണ ക്ഷേത്രത്തിൽ ബുധനാഴ്​ച രാവിലെയാണ്​ സംഭവം. അക്രമി സുഖ്​ബീറിന്​ നേരെ വെടിയുതിർക്കുകയായിരുന്നു.

ഉടൻ തന്നെ ഇവിടെയുണ്ടായിരുന്നവർ ഇയാളെ പിടികൂടി. സംഭവത്തിൽ ആർക്കും പരിക്കില്ല. നരൈൻ സിങ്​ ചൗര എന്നയാളാണ്​ അക്രമി. ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ബബ്ബർ ഖൽസ ഇൻറർനാഷനൽ എന്ന തീവ്രവാദ സംഘടനയിലെ അംഗമാണിയാളെന്ന്​​ പൊലീസ്​ പറയുന്നു. മതപരമായ ശിക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന്​ പുറത്ത്​ കാവൽക്കാര​െൻറ ജോലിയിലായിരുന്നു സുഖ്​ബീർ സിങ്​ ബാദൽ. വീൽചെയറിലാണ്​ ഇദ്ദേഹം ക്ഷേത്രത്തിലേക്ക്​ വന്നിരുന്നത്​. നിരവധി കേസുകളിൽ പ്രതിയാണ്​ നരൈൻ സിങ്​ ചൗര.

കൈയിൽ കുന്തവും കഴുത്തിൽ ഫലകവുമായി ചൊവ്വാഴ്​ച മുതലാണ്​ ഇദ്ദേഹം സുവർണ ക്ഷേത്രത്തിലെ ഗേറ്റിന്​ മുന്നിൽ കാവൽ നിൽക്കുന്നത്​. സിഖ്​ വിശ്വാസത്തിൽ ‘തൻഖാ’ എന്ന പേരിലറിയപ്പെടുന്ന ശിക്ഷാ നടപടി ബാദലിനും പാർട്ടിയിലെ മറ്റു നേതാക്കൾക്കും ശ്രീ അകാൽ തഖ്​ത്​ സാഹിബ്​ ബുധനാഴ്​ചയാണ്​ വിധിച്ചത്​.

2007 മുതൽ 2017 വരെ ശിരോമണി അകാലിദൾ സർക്കാർ ചെയ്​ത തെറ്റുകൾക്കാണ്​ ഇപ്പോൾ മതപരമായ ശിക്ഷ വിധിച്ചത്​. സുവർണ ക്ഷേത്രത്തിൽ പാത്രങ്ങൾ കഴുകുക, ഷൂസ്​ വൃത്തിയാക്കുക തുടങ്ങിയവയാണ്​ ശിക്ഷാനടപടി. തെറ്റുകൾ അംഗീകരിച്ചുകൊണ്ടുള്ള ചെറിയ ബോർഡ്​ കഴുത്തിൽ തൂക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചാബി​െൻറ ഉപമുഖ്യമന്ത്രി, ലോക്​സഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാൾ കൂടിയാണ്​ സുഖ്​ബീർ സിങ്​ ബാദൽ.

TAGS :

Next Story