Quantcast

ശിവസേന ഏജന്റ് പോളിങ് ബൂത്തിലെ ടോയ്‌ലെറ്റിൽ മരിച്ച നിലയില്‍

മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്നലെ ഇ.വി.എം തകരാറും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    21 May 2024 5:56 AM GMT

Shiv Sena UBT polling agent found dead inside toilet in Worli booth in Maharashtra, Elections 2024, Lok Sabha 2024
X

മുംബൈ: ശിവസേന ഉദ്ദവ് താക്കറെ പക്ഷം പോളിങ് ബൂത്ത് ഏജന്റ് മരിച്ച നിലയിൽ. 62കാരനായ മനോഹർ നാൽഗെയെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കിടെ പോളിങ് ബൂത്തിലെ ടോയ്‌ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണു സംഭവം.

വോർലിയിലെ എൻ.എം ജോഷി മാർഗിലെ ബി.ഡി.ഡി ചൗൾ സ്വദേശിയാണു മരിച്ച മനോഹർ. വോർലിയിൽ ഒരു പോളിങ് ബൂത്തിൽ ശിവസേനയുടെ ഏജന്റായിരുന്നു. ടോയ്‌ലെറ്റിൽ ബോധരഹിതനായി കണ്ടെത്തിയ വയോധികനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മനോഹറിന്റെ മരണത്തിൽ സേന ഉദ്ദവ് പക്ഷം മുംബൈ സൗത്ത് ലോക്‌സഭാ സ്ഥാനാർഥിയായ അരവിന്ദ് സാവന്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി. കമ്മിഷന്റെ പിടിപ്പുകേടാണ് ശിവസേന പ്രവർത്തകന്റെ മരണത്തിനിടയാക്കിയതെന്ന് സാവന്ത് ആരോപിച്ചു. വോർലിയിൽ രാവിലെ ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പോളിങ് സ്‌റ്റേഷനുകളിൽ ആവശ്യമായ വെള്ളമോ വായുവോ ഒന്നും ലഭ്യമല്ല. കടുത്ത ചൂടിലും വെയിൽ കൊണ്ട് വരിനിൽക്കുകയാണ് വോട്ടർമാർ. ചരിത്രത്തിലെ ഏറ്റവും മോശം വോട്ടിങ്ങാണു കഴിഞ്ഞ ദിവസം നടന്നതെന്നും അരവിന്ദ് സാവന്ത് വിമർശിച്ചു.

ഇന്നലെ മഹാരാഷ്ട്രയിൽ 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്ത് തന്നെ ഇന്നലെ ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇ.വി.എം തകരാറും വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പലയിടത്തും പോളിങ് സ്‌റ്റേഷനുകളിൽ മതിയായ സൗകര്യമില്ലെന്നും ആക്ഷേപമുയർന്നിരുന്നു.

Summary: Shiv Sena UBT polling agent found dead inside toilet in Worli booth in Maharashtra

TAGS :

Next Story