'ശിവസേനക്കാർ കൊല്ലാൻ ശ്രമിച്ചു; പരാതി നൽകിയിട്ടും കേസെടുത്തില്ല'; ബി.ജെ.പി നേതാവ് കിരിത് സോമയ്യ
'താക്കറയുടെ സർക്കാർ സ്‌പോൺസർ ചെയ്തതാണ് എനിക്കെതിരെയുള്ള ആക്രമണം.ഇത് മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൊല്ലാൻ ശ്രമിക്കുന്നത്'
മുംബൈ: ശിവസേന പ്രവർത്തകർ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ. ശനിയാഴ്ച രാത്രി അമരാവതി എംപി നവനീത് റാണയെയും ഭർത്താവ് രവി റാണ എംഎൽഎയെയും കാണാൻ പോയപ്പോഴാണ് മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷന് പുറത്തുവെച്ച് ശിവസേന പ്രവർത്തകർ ആക്രമിച്ചതെന്നാണ് കിരിത് നവനീത് പറയുന്നത്.
കിരിത് സോമയ്യയുടെ വാഹനത്തിന് നേരെ ശിവസേന പ്രവർത്തകർ കല്ലെറിയുകയും ഇതിൽ പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്. 100 ഓളം ശിവസേന പ്രവർത്തകരാണ് ആക്രമിച്ചതെന്നും പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കിരിത് ആരോപിച്ചു.' താക്കറയുടെ സർക്കാർ സ്‌പോൺസർ ചെയ്തതാണ് എനിക്കെതിരെയുള്ള ആക്രമണം.ഇത് മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൊല്ലാൻ ശ്രമിക്കുന്നത്. പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയാണ് ഉത്തരവാദി'യെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് കിരിത് സോമയ്യയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.ഈ വീഡിയോയിൽ കിരിതിന്റെ മുഖത്ത് ചോരയൊലിക്കുന്നതും കാറിന്റെ ചില്ലുകൾ തകർന്നതായും കാണാം.
അതേ സമയം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Adjust Story Font
16