ഇന്ത്യയുടെ ആദ്യ വനിതാ റഫേൽ പൈലറ്റ് ശിവാനി സിങ് റിപബ്ലിക് ഡേ വ്യോമസേന ടാബ്ലോയിൽ
ഇന്ത്യൻ വ്യോമസേനയുട ടാബ്ലോയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ വനിതാ ഫൈറ്റർ ജെറ്റ് പൈലറ്റാണിവർ
ഇന്ത്യയുടെ ആദ്യ വനിതാ റഫേൽ പൈലറ്റ് ശിവാനി സിങ് റിപബ്ലിക് ഡേ വ്യോമസേന ടാബ്ലോയിൽ പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയുട ടാബ്ലോയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ വനിതാ ഫൈറ്റർ ജെറ്റ് പൈലറ്റാണിവർ. കഴിഞ്ഞ വർഷം ഫ്‌ളൈറ്റ് ലെഫ്റ്റനൻറ് ഭാവനാ കാന്താണ് ആദ്യമായി വ്യോമസേനാ ടാബ്ലോയിൽ പങ്കെടുത്തത്.
Country's first woman Rafale fighter jet pilot Flight Lieutenant Shivangi Singh is a part of the Indian Air Force tableau as the @IAF_MCC band and marching contingent marches down the Rajpath#RepublicDay #RepublicDayIndia pic.twitter.com/n35YZ0xp4F
— PIB India (@PIB_India) January 26, 2022
വാരണാസി നിന്നുള്ള ശിവാനി സിങ് 2017ലാണ് വ്യോമസേനയിൽ ചേർന്നത്. വനിതാ ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലായാണ് ഇവർ പുറത്തിറങ്ങിയത്. റഫേലിന് മുമ്പ് മിഗ് 21 ബൈസൺ എയർക്രാഫ്റ്റാണ് ഇവർ പറത്തിയിരുന്നത്. നിലവിൽ പഞ്ചാബിലെ അംബാല കേന്ദ്രമാക്കിയുള്ള ഐഎഎഫ് ഗോൾഡൻ ആരോസ് സ്‌ക്വാഡ്രനിലാണ് ഇവർ പ്രവർത്തിക്കുന്നത്. 'ഇന്ത്യൻ വ്യോമസേന ഭാവിക്കായി മാറുന്നു'വെന്ന പ്രമേയത്തിലാണ് വ്യോമസേനാ ടാബ്ലോ സംഘടിപ്പിച്ചത്.
IAF's first woman Rafale fighter jet pilot Flight Lt Shivangi Singh at the parade today. Women in combat are a class apart 🙌🔥 #RepublicDay pic.twitter.com/6jbRMXrrpj
— Anisha Dutta (@A2D2_) January 26, 2022
റഫേൽ യുദ്ധവിമാനം, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), 3ഡി നിരീക്ഷണ റഡാർ അസ്‌ലേഷ എംകെ-1 എന്നിവയുടെ ചെറുമാതൃകകൾ ഫ്‌ളോട്ടിന്റെ ഭാഗമായിരുന്നു. മിഗ് 21 എയർക്രാഫ്റ്റ്മാതൃകയുമുണ്ടായിരുന്നു. റഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ചെത്തിയത് 2020 ജൂലൈ 29നാണ്. ഫ്രാൻസിൽനിന്ന് 59000 കോടിയുടെ 36 എയർക്രാഫ്റ്റുകൾ വാങ്ങാൻ കരാർ ഒപ്പിട്ട് നാലു വർഷത്തിന് ശേഷമാണ് വിമാനം ലഭിച്ചത്. 32 എണ്ണമാണ് ഇപ്പോൾ ലഭിച്ചത്. നാലെണ്ണം ഈ വർഷം ഏപ്രിലിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Shivani Singh, India's first female Rafale pilot, attends the Republic Day Air Force Tableau
Adjust Story Font
16