മധ്യപ്രദേശിന്‍റെ ഹൃദയത്തില്‍ മോദിയുണ്ട് ,മോദിയുടെ ഹൃദയത്തില്‍ മധ്യപ്രദേശും; വിജയം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതായി ശിവരാജ് സിങ് ചൗഹാന്‍
വെറും 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്
നരേന്ദ്ര മോദി/ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 230 സീറ്റുകളില്‍ 156 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. വെറും 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.
മോദിയുടെ പൊതു റാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിൽ മധ്യപ്രദേശ് ഉണ്ടെന്നും മധ്യപ്രദേശിന്‍റെ ഹൃദയത്തിൽ പ്രധാനമന്ത്രിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികൾ നടത്തി ജനങ്ങളോട് അഭ്യർത്ഥിച്ചു, അത് ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.അതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പിലെ ട്രന്‍ഡ്.
കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയ ഇരട്ട എൻജിൻ സർക്കാർ ഇവിടെ രൂപീകരിച്ച പദ്ധതികളും ജനഹൃദയങ്ങളെ സ്പർശിച്ചു.മധ്യപ്രദേശ് ഒരു കുടുംബമായി.ഞങ്ങളോടുള്ള ജനങ്ങളുടെ സ്നേഹം എല്ലായിടത്തും ദൃശ്യമായതിനാൽ ബിജെപിക്ക് സുഖകരവും വൻഭൂരിപക്ഷവും ലഭിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു'' ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിട്ടും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 230 അംഗ നിയമസഭയിൽ 140 മുതൽ 162 വരെ സീറ്റുകൾ നേടി ബിജെപി മധ്യപ്രദേശിൽ അധികാരം നിലനിർത്തുമെന്നായിരുന്നു ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ.
Adjust Story Font
16