ഫത്തേപൂര്‍ സിക്രിയില്‍ സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരിപ്പേറ്
ധര്‍മേന്ദ്രക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദൗകി എസ്എച്ച്ഒ രാംപാൽ സിംഗ് പറഞ്ഞു
ഫത്തേപൂർ സിക്രി: രാഷ്ട്രീയ ശോഷിത് സമാജ് പാർട്ടി ദേശീയ അധ്യക്ഷൻ സ്വാമി പ്രസാദ് മൗര്യയ്ക്ക് നേരെ യുവാവിന്‍റെ ചെരിപ്പേറ്. വെള്ളിയാഴ്ച ഫത്തേപൂര്‍ സിക്രിയില്‍ നടന്ന റാലിക്കിടെ ധർമേന്ദ്ര ധാക്രെ എന്ന യുവാവാണ് ചെരിപ്പെറിഞ്ഞത്. ധര്‍മേന്ദ്രക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദൗകി എസ്എച്ച്ഒ രാംപാൽ സിംഗ് പറഞ്ഞു.
ധാക്രേയ്‌ക്ക് തങ്ങളുടെ സംഘടനയുമായി ബന്ധമുണ്ടെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവ് പറഞ്ഞു. ഫെബ്രുവരിയിലാണ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ട് രാഷ്ട്രീയ ശോഷിത് സമാജ് പാർട്ടി രൂപീകരിക്കുന്നത്. ഫത്തേപൂർ സിക്രിയിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥിയെ പിന്തുണച്ച് ദൗകിയിൽ നടന്ന റാലിയിൽ മൗര്യ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വേദിയുടെ മുന്നിലേക്ക് വന്ന ധര്‍മേന്ദ്ര കാലില്‍ ഇട്ടിരിക്കുന്ന ചെരിപ്പ് മൗര്യക്ക് നേരെ എറിയുകയായിരുന്നു. രണ്ടു ചെരിപ്പും വേദിയിലേക്ക് എറിഞ്ഞ് അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ ഇയാളെ പൊലീസ് പിടികൂടുന്നത് വീഡിയോയില്‍ കാണാം.
"ദൗകിയിൽ മൗര്യ പ്രസംഗിക്കുമ്പോൾ ഞങ്ങളുടെ അംഗങ്ങളിൽ ഒരാൾ ചെരുപ്പ് എറിഞ്ഞു. രാംചരിതമനസിനെതിരായ പരാമർശത്തിൻ്റെ പേരിൽ ഞങ്ങൾ നേതാവിന് എതിരായിരുന്നു." എബിഎച്ച്എം വക്താവ് സഞ്ജയ് ജാത് പിടിഐയോട് പറഞ്ഞു. രാമചരിതമനസിലെ ചില വാക്യങ്ങൾ ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും അതിനാൽ അവ നിരോധിക്കണമെന്നും മൗര്യ പറഞ്ഞത് വിവാദമായിരുന്നു. ഹിന്ദു സന്യാസിമാരെയും രാമചരിതമാനസത്തെയും അനാദരിച്ചതിന് അദ്ദേഹത്തെ മാനസിക അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഞങ്ങൾ രക്തത്തിൽ കത്തെഴുതുകയും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്,” ജാട്ട് പറഞ്ഞു.ഫത്തേഹാബാദിൽ നിന്ന് കടന്നുപോകുമ്പോൾ മഹാസഭയിലെ അംഗങ്ങൾ മൗര്യക്ക് നേരെ കരിങ്കൊടി കാണിച്ചു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന മൗര്യ ഫാസിൽനഗറിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2016ൽ ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് സ്വാമി പ്രസാദ് മൗര്യ ബി.എസ്.പിയിലും അഖിലേഷ് യാദവ് സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു.കുശിനഗർ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിക്കുമെന്ന് അടുത്തിടെ മൗര്യ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16