Quantcast

സിവിൽ സർവീസിൽ വീണ്ടും മലയാളിത്തിളക്കം; ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്

ആദ്യ നൂറിൽ ഒൻപതു മലയാളികൾ. മലയാളികളായ ദിലീപ് കെ. കൈനിക്കര 21-ാം റാങ്കും ശ്രുതി രാജലക്ഷ്മി 25-ാം റാങ്കും നേടി

MediaOne Logo

Web Desk

  • Updated:

    2022-05-30 12:02:30.0

Published:

30 May 2022 9:08 AM GMT

സിവിൽ സർവീസിൽ വീണ്ടും മലയാളിത്തിളക്കം; ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്
X

ന്യൂഡൽഹി: 2021ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നാലു സ്ഥാനവും വനിതകൾക്കാണ്. ആദ്യ നൂറിൽ ഒൻപതു മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.

ആകെ 685 പേരാണ് ഇത്തവണ സിവിൽ സർവീസ് യോഗ്യത നേടിയത്. ശ്രുതി ശർമയ്ക്കു പുറമെ അങ്കിത അഗർവാൾ, ഗാമിനി സിംഗ്ല, ഐശ്വര്യ വർമ, ഉൽകർഷ് ദ്വിവേതി, യക്ഷ് ചൗധരി, സംയക് എസ്. ജെയിൻ, ഇഷിത റാഥി, പ്രീതം കുമാർ, ഹർകീറത് സിങ് തുടങ്ങിയവരാണ് ആദ്യ യഥാക്രമം ആദ്യ പത്തു സ്ഥാനക്കാർ.

മലയാളികളായ ദിലീപ് കെ. കൈനിക്കര 21-ാം റാങ്കും ശ്രുതി രാജലക്ഷ്മി 25-ാം റാങ്കും നേടി. വി. അവിനാശ്(31), ജാസ്മിൻ(36), ടി. സ്വാതിശ്രീ(42), സി.എസ് രമ്യ(46), അക്ഷയ്പിള്ള(51), അഖിൽ വി. മേനോൻ(66), ചാരു(76) എന്നിവരാണ് ആദ്യ നൂറിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

Summary: UPSC Civil Services Result 2022 out, Shruti Sharma tops exam, 9 Malayalees also included in the first 100

TAGS :

Next Story