Quantcast

'നോൺ-വെജ് വിൽക്കുന്ന എല്ലാ കടകളും അടച്ചുപൂട്ടണം': തെരഞ്ഞടുപ്പ് ജയത്തിന് പിന്നാലെ രാജസ്ഥാനിൽ ബിജെപി എംഎൽഎയുടെ ഉത്തരവ്

ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ബിജെപി എംഎൽഎ ഉത്തരവിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-12-04 15:23:02.0

Published:

4 Dec 2023 1:39 PM GMT

balmukund acharya
X

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബിജെപി നേടിയത്. രാജസ്ഥാനിലെ വിജയമാണ് ഇതിൽ പ്രധാനം. കഴിഞ്ഞ 30 വർഷമായി ഒരു ഭരണകക്ഷിയെ വീണ്ടും അധികാരത്തിലെത്തിക്കാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. ഈ ട്രെൻഡ് നിലനിർത്തിക്കൊണ്ടാണ് 115 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ശേഷം ഒട്ടും വൈകാതെ ഭരണപരിഷ്കാരങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി എംഎൽഎമാർ. ജയ്‌പൂരിലെ ഹവാമഹൽ സീറ്റിൽ വിജയിച്ച പാർട്ടി എംഎൽഎ ബൽമുകുന്ദ് ആചാര്യ ഇതിന് തുടക്കമിടുകയും ചെയ്തു. ഹവാമഹലിലെ തെരുവുകളിലെ എല്ലാ നോൺ വെജ് ഭക്ഷണശാലകളും ഉടൻ തന്നെ അടച്ചുപൂട്ടണമെന്നാണ് ബൽമുകുന്ദ് ആചാര്യയുടെ ഉത്തരവ്.

ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ബിജെപി എംഎൽഎ ഉത്തരവിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. "റോഡിൽ നോൺ വെജ് പരസ്യമായി വിൽക്കാൻ കഴിയുമോ? അതെ എന്നോ ഇല്ലെന്നോ കൃത്യമായി ഉത്തരം പറയൂ. വഴിയോരത്തെ എല്ലാ നോൺ വെജ് സ്റ്റാളുകളും ഉടൻ പൂട്ടണം. ഇന്ന് വൈകുന്നേരം തന്നെ റിപ്പോർട്ട് നൽകുകയും വേണം": ബൽമുകുന്ദ് ആചാര്യ ഫോണിലൂടെ ഉദ്യോഗസ്ഥനോട് പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ എംഎൽഎയെ എതിർത്ത് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഇങ്ങനെ ചെയ്യാൻ ആർകെങ്കിലും സാധിക്കുമോ എന്ന് ഒവൈസി ചോദിച്ചു. ഉത്തരവ് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ഒവൈസി ആരെങ്കിലും നോൺ-വെജ് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തടയാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു.

രാജസ്ഥാനിലെ ഹവാമഹൽ നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ ആർആർ തിവാരിയെ പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. 600 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

TAGS :

Next Story