കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ പിടിയിൽ
8000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.
ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. തെലങ്കാന ബഹാദുർപുര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആർ. ശ്രാവൺ കുമാറാണ് പിടിയിലായത്.
ഒരു കേസുമായി ബന്ധപ്പെട്ട് എസ്.ഐ മുജീബ് എന്നയാളുടെ മകന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് എസ്.ഐ യുവാവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
8000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്. ഇതോടെ യുവാവ് അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.
തുടർന്ന് സ്റ്റേഷനിലെത്തി എസ്.ഐയ്ക്ക് പണം കൈമാറുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെത്തി കൈയോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത ശ്രാവൺ കുമാറിനെ നമ്പള്ളിയിലെ സ്പെഷ്യൽ ജഡ്ജിനു മുന്നിൽ ഹാജരാക്കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story
Adjust Story Font
16