ബിജെപി നേതാക്കളെ നായകളോട് ഉപമിച്ച് സിദ്ധരാമയ്യ; വിവാദം
കർണാടകയിൽ വ്യാപകമായി വളർത്തിവരുന്ന ഇനമാണ് മുധോൾ ഹൗണ്ട് നായകൾ. ഓമനമൃഗമായും വേട്ടപ്പട്ടികളായും ഒരുപോലെ ശോഭിക്കാൻ ഇവക്ക് കഴിയും.
ബെംഗളൂരു: ബിജെപി നേതാക്കളെ നായകളോട് ഉപമിച്ച കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസംഗം വിവാദത്തിൽ.
''ഞാൻ സംസാരിക്കുമ്പോൾ ബിജെപിയിലെ 25 പേർ മുധോൾ വേട്ടപ്പട്ടികളെപ്പോലെ കുരയ്ക്കുകയാണ്. പക്ഷേ അവർ കുരക്കുമ്പോൾ എനിക്ക് മാത്രമേ സംസാരിക്കാനുള്ളൂ, ഞങ്ങളുടെ പാർട്ടിയിൽനിന്ന് മറ്റാരും സംസാരിക്കില്ല''-സിദ്ധരാമയ്യ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകർ സംസാരിക്കില്ല, അതുകൊണ്ടാണ് ഞങ്ങൾ ഓഫീസിൽനിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തതെന്നും അദ്ദഹം പറഞ്ഞു.
ബുധനാഴ്ച മൈസൂരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. കർണാടകയിൽ വ്യാപകമായി വളർത്തിവരുന്ന ഇനമാണ് മുധോൾ ഹൗണ്ട് നായകൾ. ഓമനമൃഗമായും വേട്ടപ്പട്ടികളായും ഒരുപോലെ ശോഭിക്കാൻ ഇവക്ക് കഴിയും.
നേരത്തെ വിധാൻ സൗധത്തിൽ നടന്ന പരിപാടിയിൽ കർണാടകയിൽ പാഠപുസ്‌കങ്ങൾ കാവിവത്കരിക്കുന്നതിന് എതിരെയും സിദ്ധരാമയ്യ രൂക്ഷ വിമർശനമുന്നയിച്ചു. കാവിവത്കരണത്തിൽനിന്ന് സർക്കാർ പിൻമാറുന്നത് വരെ തന്റെ പാർട്ടി പ്രക്ഷോഭവുമായി തെരുവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
''ടെക്സ്റ്റ് ബുക്ക് റിവിഷൻ കമ്മിറ്റിയുടെ തലവനായ രോഹിത് ചക്രതീർഥ യാഥാസ്ഥിക ആർഎസ്എസുകാരനാണ്. ഈ തീരുമാനം സർക്കാർ പുനപ്പരിശോധിക്കുമെന്നാണ് കരുതുന്നത്, അല്ലെങ്കിൽ പ്രതിഷേധവുമായി ഞങ്ങൾ തെരുവിലിറങ്ങും''-സിദ്ധരാമയ്യ പറഞ്ഞു.
2020 ലാണ് രോഹിത് ചക്രതീർഥ അധ്യക്ഷനായി കർണാടകയിൽ ടെക്സ്റ്റ്ബുക്ക് റിവിഷൻ കമ്മിറ്റി രൂപീകരിച്ചത്. അടുത്തിടെ ആറു മുതൽ 10 വരെയുള്ള ക്ലാസുകളിലെ സോഷ്യൽ സയൻസ് ടെക്സ്റ്റ് ബുക്കുകളും ഒന്നു മുതൽ 10 വരെയുള്ള കന്നഡ ഭാഷാ ടെക്‌സ്റ്റ് ബുക്കുകളും കമ്മിറ്റി പരിഷ്‌കരിച്ചിരുന്നു.
Adjust Story Font
16