Quantcast

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നേരത്തെ, സെപ്തംബർ 29ന് പരി​ഗണിച്ച കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-10 00:54:18.0

Published:

10 Oct 2022 12:53 AM GMT

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

ലഖ്നൗ: ഇ.ഡി കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്നൗ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. പല തവണ മാറ്റി വച്ച ശേഷമാണ് ഹരജി ഇന്ന് ലഖ്നൗ കോടതി പരിഗണിക്കുന്നത്.

യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ, സെപ്തംബർ 29ന് പരി​ഗണിച്ച കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ജഡ്ജ് ഇന്നും അവധിയായതിനാലാണ് അന്ന് മാറ്റിയത്. അതിനു മുമ്പ് രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍ എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകൻ, യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

ഹാഥ്റസ് ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യു.എ.പിഎ. അടക്കമുള്ള കടുത്ത നിയമങ്ങൾ ചുമത്തുകയായിരുന്നു. പിന്നീട് ഇ.ഡിയും കേസെടുത്തു.

TAGS :

Next Story